സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ചയ്‌ക്കൊരുങ്ങി മമത.
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂലായ് 25 ന് ഡല്‍ഹിയില്‍ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍.
മൂന്നാം തവണയും ബിജെപിയെ പരാജയപ്പെടുത്തി പശ്ചിമ ബംഗാളില്‍ അധികാരത്തിലേറിയ മമത ബാനര്‍ജി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം വഹിക്കാനാണ് സാധ്യത.
ഡല്‍ഹിയില്‍ എത്തുന്ന മമത, സോണിയ ഗാന്ധിക്ക് പുറമെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് സമിതിയോഗം ചേര്‍ന്നത്.
സോണിയയും രാഹുലും പങ്കെടുത്ത യോഗത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി,രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയി തുടങ്ങിയവരും പങ്കെടുത്തു.