സിക്ക വൈറസ്; രോഗലക്ഷണങ്ങള്‍, കൊതുകിനെ അകറ്റാനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍
സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിരിക്കുകയാണ്.
പനി,ശരീരത്തില്‍ പാടുകള്‍, സന്ധി വേദന, ചുവന്ന കണ്ണുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു ലക്ഷണങ്ങളെ ലഘൂകരിക്കുക മാത്രമാണ് പ്രധാന ചികിത്സ. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകള്‍ തന്നെയാണ് സിക രോഗവും പകര്‍ത്തുന്നത്.രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്.
കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കുക.
പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക വൈറസ്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കുക. കൊതുകിനെ തുരത്താന്‍ ചെയ്യേണ്ടത്…
1.വെളുത്തുള്ളിയുടെ രൂക്ഷമായ ഗന്ധം കൊതുകുകളെ വളരെ ഫലപ്രദമായി അകറ്റുന്നു. അതിനായി ചെയ്യേണ്ടത് വെളുത്തുള്ളി അല്ലികള്‍ അരച്ച് വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. വെള്ളത്തിന്റെ അളവ് പകുതിയാകുന്നതുവരെ അത് തിളപ്പിക്കുക. ശേഷം, വെള്ളം തണുക്കാന്‍ വയ്ക്കുക. ഈ വെളുത്തുള്ളി വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ കുപ്പിയില്‍ ശേഖരിക്കുക. ഈ വെളുത്തുള്ളി വെള്ളം മുറിക്ക് ചുറ്റും തളിക്കുക.
2.പ്രകൃതിദത്തമായി കൊതുകിനെ അകറ്റുവാന്‍ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ് കര്‍പ്പൂരം. ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. കൊതുകുകളെ അകറ്റുക മാത്രമല്ല, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുവാന്‍ കര്‍പ്പൂരം സഹായിക്കുന്നു.
3.കാപ്പിപ്പൊടി അല്‍പ്പമെടുത്ത് ചെറിയ പാത്രങ്ങളില്‍ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ വരാതിരിക്കാന്‍ സഹായിക്കും.
4.പുതിനയിലയുടെ ഗന്ധം കൊതുകിനെ അകറ്റാനായി സഹായിക്കും. പുതിന തിളപ്പിച്ച വെള്ളം വീടിന് ചുറ്റും തളിക്കുന്നത് കൊതുക് വരുന്നത് കുറയ്ക്കാന്‍ സഹായിക്കും.
5.മറ്റൊന്ന് തുളസി ഇലകള്‍ ആണ്.തുളസി നീര് അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലൂടെ കൊതുകിനെ അകറ്റാന്‍ സഹായിക്കും.
രോഗബാധിതരായ ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്കും, ലൈംഗിക ബന്ധത്തിലൂടെയും അസുഖം പകരാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികളില്‍ വളര്‍ച്ചയെത്താതെയുള്ള പ്രസവം, അബോര്‍ഷന്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഇതിനെ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍.