പന്തിന് പകരം ഇനി ആര്? വേണമെങ്കില്‍ കീപ്പറാകാം ; കാര്‍ത്തിക്
ലണ്ടന്‍: വിക്കറ്റ് കീപ്പറില്ലാതെ ഇന്ത്യന്‍ ടീം എങ്ങനെ കളി തുടരും. ആശങ്കയിലായ ക്രിക്കറ്റ് ടീമിനോട് വേണമെങ്കില്‍ ഞാന്‍ കീപ്പറാകാം എന്ന് പറയാതെ പറയുകയാണ് കാര്‍ത്തിക്. ഇംഗ്ലണ്ടിനെതിരായുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ ടീമിന് ഇനി മുന്നിലുള്ളത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുഖ്യ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കോവിഡ് സ്ഥിരീകരിച്ചതോടെ പുറത്തിരിക്കുകയാണ്.
രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാകട്ടെ ഐസലേഷനിലുമാണ്. ഇന്ത്യന്‍ ടീമിലെ രണ്ട് വിക്കറ്റ് കീപ്പര്‍മാരും പുറത്തായതോടെ ഇന്ത്യന്‍ ടീം പ്രതിസന്ധിയിലാണ്. കെ.എല്‍ രാഹുലിനെ കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തേണ്ട അവസ്ഥയിലാണ് ഇന്ത്യന്‍ ടീം.
ഈ പ്രതിസന്ധിക്കിടയിലാണ് ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറിന്റെ ഗ്ലൗ മുകളില്‍വച്ച് ഒരു ക്രിക്കറ്റ് കിറ്റിന്റെ ചിത്രം സമൂഹമാധ്യമമായ ട്വിറ്ററില്‍ പാസ്റ്റ് ചെയ്തത്. ജസ്റ്റ് സേയിങ് എന്ന ആഷ്ടാഗോടെ ചിത്രം പോസ്റ്റ് ചെയ്തതോടെ ‘വേണമെങ്കില്‍ കളിക്കാന്‍ തയാര്‍’ എന്ന് ഉദ്ദേശിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ് എന്നാണ് പോസ്റ്റ് കണ്ട് മറ്റുള്ളവര്‍ വിലയിരുത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കാര്‍ത്തിക് ഇപ്പോള്‍ അംഗമല്ല. പക്ഷേ കമന്റേറ്ററായി കാര്‍ത്തിക്ക് ഇപ്പോള്‍ ക്രിക്കറ്റ് ടീമിന്റെ കൂടെ തന്നെയുണ്ട്.