കേരളത്തില്‍ മദ്യശാലകള്‍ കുറയുമ്പോള്‍ ?
കേരളത്തില്‍ മദ്യക്കടകളില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം കേരളത്തില്‍ മദ്യക്കടകളുടെ എണ്ണത്തിലുള്ള കുറവാണ് എന്ന എക്സൈസ് കമ്മീഷണറുടെ വിലയിരുത്തല്‍ ശരിവച്ച് ഹൈക്കോടതി. ഹൈക്കോടതി ഇതു ശരിയാണെന്ന് നിരീക്ഷിച്ചത് മാഹിയിലുള്ള മദ്യക്കടകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ്. തൃശൂര്‍ കുറുപ്പംറോഡിലുള്ള മദ്യക്കടയിലെ തിരക്കു ചൂണ്ടിക്കാണിച്ച് പ്രദേശവാസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഈ വിലയിരുത്തല്‍.എക്സൈസ് കമ്മീഷണറും ബവ്കോയും സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരിക്കുന്നത് സംസ്ഥാനത്തെ മദ്യശാലകളിലെ തിരക്കു നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചതായിയാണ്്.. ഈ സത്യവാങ്മൂലത്തിലാണ് കേരളത്തില്‍ മദ്യശാലകളുടെ എണ്ണത്തിലെ കുറവാണ് തിരക്കിനു കാരണം എന്നു ചൂണ്ടിക്കാട്ടിയത്.
ഇവയ്ക്കു പുറമെ കോടതിയുടെ നിരീക്ഷണം ഇങ്ങനെ കേരളത്തേക്കാള്‍ ചെറിയ സ്ഥലമായ മാഹിയില്‍ പോലും ഇതില്‍ കൂടുതല്‍ മദ്യശാലകളുണ്ടെന്നും, അതിനാല്‍ മദ്യക്കടകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് തിരക്കു കുറയുന്നതിനു സഹായിച്ചേക്കുമെന്നും കൂടാതെ ബവ്റിജസ് വില്‍പനശാലകളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തുന്നതു പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതോടൊപ്പം വില്‍പന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഒപ്പം പരാതിക്ക് ഇടയാക്കിയ കുറുപ്പംറോഡിലെയും വില്‍പനശാലയും കഴിഞ്ഞ ദിവസം ഹൈക്കോടതി പരാമര്‍ശിച്ച ഹൈക്കോടതിക്കു സമീപമുള്ള വില്‍പനശാലയും അടച്ചു പൂട്ടിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ബെവ്കോ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ, പോലീസിന്റെ സഹായം തേടണം. ഔട്ട്ലറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. ടോക്കണ്‍ സമ്പ്രദായം നടപ്പാക്കണം. ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിര്‍ത്താവൂ. കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോള്‍, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകള്‍ വേണമെന്നാണ് നിര്‍ദേശം.
അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകള്‍ മാറ്റണം. 30 ലക്ഷത്തില്‍ കൂടുതല്‍ കച്ചവടം നടക്കുന്ന ഔട്ട്ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്കോ ആവശ്യപ്പെടുന്നു. അതിര്‍ത്തികളിലും നഗരത്തിലും വലിയ തിരക്കുണ്ടെന്ന് ബെവ്കോ തന്നെ സമ്മതിക്കുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍. എന്തായാലും കേരളത്തില്‍ ഇനി ഔട്ടലെറ്റുകള്‍ വര്‍ദ്ധിച്ചാല്‍ എന്താവും സംഭവിക്കുക എന്നത് കണ്ട് തന്നെ അറിയണ്ം..നിലവില്‍ ഉള്ള ഔട്ട്ലെറ്റുകള്‍ കൊണ്ട് തന്നെ സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ തങ്ങളുടെ വരുതിയില്‍ എത്തിക്കുന്നുണ്ട്. തിരക്ക് കുറയ്ക്കാന്‍ എന്നതിന്റെ പേരില്‍ ഇനിയും ഔട്ട് ലെറ്റുകള്‍ തുറന്നാല്‍ എന്താവും എന്ന് കണ്ടറിയാം.