കല്ല്യാണ ചെക്കനെ അമ്പരപ്പോടെ നോക്കി മമ്മൂട്ടി; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ
കൊച്ചി: താരരാജാവ് മമ്മൂട്ടി. പ്രായത്തിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ മലയാളത്തില്‍ എന്നല്ല ഏതു ഭാഷയിലേയും യൂത്തന്മാരോടു പോലും ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ഇപ്പോഴും കഴിയും. തന്നേക്കാള്‍ ഉയരമുള്ള കല്ല്യാണ ചെക്കനെ കണ്ട് ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന മമ്മൂട്ടി ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ കല്ല്യാണത്തിന് പങ്കെടുക്കാന്‍ പോയതാണ് മമ്മൂട്ടി കല്ല്യാണ ചെക്കനെ കണ്ടതും കൗതുകത്തോടെ നോക്കി നിന്നു. മുന്‍കായികതാരമായ ദില്‍ഷാദിന്റെയും സാറയുടെയുമായിരുന്നു വിവാഹം. വിവാഹത്തിന്റെ റിസപ്ഷനിലാണ് താരം പങ്കെടുത്തത്.
ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലാണ്. മമ്മൂട്ടി തന്നെ നോക്കി നിന്ന ചിത്രത്തില്‍ നിരവധി കമന്റുകളാണ് ഇതിനോടകം വന്നത്. സിനിമ താരം ഗിന്നസ് പക്രു മുതല്‍ നിരവധി താരങ്ങളാണ് കമന്റുമായി വന്നത്. ഇവനെ ഇനിയും വളരാന്‍ അനുവദിച്ചു കൂടാ’, ‘പൊക്കമൊക്കെ ഔട്ട് ഓഫ് ഫാഷന്‍ ആയി കേട്ടോ’ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകള്‍.
മമ്മൂട്ടിയുടെ അഴകിനും സൗന്ദര്യത്തെയും മറികടക്കാന്‍ ആരയും സമ്മതിക്കില്ലെന്ന തരത്തിലായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.