കാമുകിയോടുളള ദേഷ്യം തീര്‍ത്തത് കാറുകള്‍ തല്ലി തകര്‍ത്ത്; യുവാവ് അറസ്റ്റില്‍
ബെംഗളൂരു: കാമുകിയുമായി പിരിഞ്ഞ ദേഷ്യത്തില്‍ കാറുകള്‍ തല്ലിത്തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണില്‍ നിരവധി കാറുകള്‍ തല്ലിത്തകര്‍ത്ത കേസിലാണ് 27കാരനായ യുവാവ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാമുകിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന്റെ സങ്കടത്തിലും ദേഷ്യത്തിലുമാണ് താന്‍ കാറുകള്‍ തല്ലിത്തര്‍ത്തതെന്നാണ് ചോദ്യം ചെയ്യലിനിടെ പ്രതി പോലീസിനോട് പറഞ്ഞത്.
റോഡരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ യുവാവ് തല്ലിത്തകര്‍ക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച രാവിലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദക്ഷിണ ബെംഗളൂരുവിലും സമാനമായ രീതിയില്‍ ഇത്തരം സംഭവം നടന്നിരുന്നു. മദ്യപിച്ചെത്തിയ രണ്ട് യുവാക്കള്‍ 20 കാരനെ മര്‍ദ്ദിക്കുകയും സമീപമുള്ള 15 ഓളം കാറുകളും ബൈക്കുകളും തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.