Kerala NewsLatest News

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഇനി മൂന്ന് ബെല്ലിനുള്ളില്‍ ഫോണ്‍ എടുക്കണം…

പത്തനംതിട്ട: ഗ്രാമ പഞ്ചായത്തുകളില്‍ ഇനി ഫോണുകള്‍ മൂന്ന് റിങ്ങിനുള്ളില്‍ എടുക്കണമെന്ന് നിര്‍ദേശം. പഞ്ചായത്ത് ഡയറക്ടറാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സേവനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനും, പഞ്ചായത്തുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും കാര്യക്ഷമതയ്ക്കും ജീവനക്കാരുടെ മനോഭാവത്തിലെ മാറ്റത്തിനുമായിട്ടാണ് പുതിയ സര്‍ക്കുലര്‍ പഞ്ചായത്തുകളില്‍ എത്തിയത്.

ഫോണില്‍ ബംന്ധപ്പെടുന്ന ഉദ്യോഗസ്ഥന്‍ ഏറ്റവും സൗമ്യമായ ഭാഷ ഉപയോഗിക്കണമെന്നും ഫോണ്‍ എടുക്കുമ്പോഴും വിളിക്കുമ്പോഴും, പേര്, ഓഫീസ്, തസ്തിക ഉള്‍പ്പെടെ സ്വയം പരിചയപ്പെടുത്തുകയും വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഫോണ്‍ കട്ട് ചെയ്യുന്നതിന് മുമ്പ് വേറെ ആര്‍ക്കെങ്കിലും കൈമാറേണ്ടതുണ്ടോയെന്നും വിളിക്കുന്നയാളിനോട് ചോദിക്കണം.

സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ നന്ദി പറയണം. ശബ്ദസന്ദേശമാണ് വന്നതെങ്കിലും കൃത്യമായ മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. വ്യക്തതയോടെയും ആവശ്യമായ ഉച്ചത്തിലും സംസാരിക്കണമെന്നും പഞ്ചായത്ത് ഡയറക്ടറുടെ ചുമതല വഹിക്കുന്ന എം.പി. അജിത്കുമാര്‍ സര്‍ക്കുലറിലൂടെ അറിയിച്ചു. ഇത്തരം കാര്യങ്ങളെല്ലാം പാലിക്കുന്നുണ്ടോയെന്ന് മേലധികാരി ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button