DeathKerala NewsLatest News
ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു
പാലക്കാട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുര്‍ന്ന് പ്രതിസന്ധിയിലായവരുടെ ആത്മഹത്യ തുടര്‍ക്കഥയാവുന്നു. ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. പാലക്കാട് വെണ്ണക്കര സ്വദേശി പൊന്നുമണി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്്. കീടനാശിനി കഴിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ലോക്ക്ഡൗണ്‍ മൂലം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ കീടനാശിനി കഴിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു. സംസ്ഥാനത്ത് അടുത്തിടെയായി ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയാണ് പൊന്നുമണി.