കര്‍ണാടക മുഖ്യമന്ത്രിയുടെ രാജി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ബി.എസ്.യെഡിയൂരപ്പ
ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ സാധ്യത. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജി വയ്ക്കുമെന്ന റിപ്പോര്‍ട്ടകള്‍ വരുന്നത്.
കാര്‍ണാടകയില്‍ എംഎല്‍എമാരും മന്ത്രിമാരും തമ്മിലുള്ള വാക്ക്‌പോരും നേതൃമാറ്റം ആവശ്യമാണെന്നാവശ്യപ്പെട്ടുള്ള സമ്മര്‍ദ്ദവും കൂടി വന്നിരുന്നു. മുഖ്യമന്ത്രിയുടെ മകന്‍ വിജയേന്ദ്രയാണ് ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ബി.എസ്.യെഡിയൂരപ്പ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ത്‌ന്നെ രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് യെഡിയൂരപ്പ ആവശ്യപ്പെട്ടിടുണ്ടെന്നാണ് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യ്തത്.
അതേസമയം സംസ്ഥാനത്തിന്റെ വികസന പദ്ധതികളാണ് ചര്‍ച്ച ചെയ്തതെന്നാണ് മോദിയെ സന്ദര്‍ശിച്ച ശേഷം യെഡിയൂരപ്പ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ബി.എസ്.യെഡിയൂരപ്പയുടെ മകനോടൊപ്പം പ്രത്യേക വിമാനത്തിലാണ് യെഡിയൂരപ്പ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കാണുകയായിരുന്നു.