ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാം
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കോവിഡ് മാനദഡങ്ങള്‍ പാലിച്ച് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അനുസരിച്ച് എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകള്‍. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം.എന്നാല്‍ !രു ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച സ്റ്റാഫുകളെ ഉപയോഗിച്ച് മാത്രമേ ഷോപ്പ് തുറക്കാന്‍ പറ്റു. സീരിയല്‍ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും.
എ, ബി വിഭാഗത്തില്‍പ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതല്‍ 8വരെ പ്രവര്‍ത്തിക്കാം