YONO ബ്ലോക്ക് ആയെന്ന് SBI ഉപഭോക്താക്കള്‍ക്ക് സന്ദേശം;പിന്നില്‍ വമ്പന്‍ തട്ടിപ്പ് !
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി sbi ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടി വരുന്നത് വമ്പന്‍ തട്ടിപ്പ്. പലര്‍ക്കും പണം നഷ്ടമായി .SBI ബാങ്കില്‍ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന SMS സന്ദേശം അയക്കുകയും ശേഷം അത് വിശ്വസിച്ചു പിന്നാലെ പോകുന്നവര്‍ക്ക് പണം നഷ്ടമാവുകയുമാണ് ചെയ്യുന്നത് . സംഭവത്തില്‍ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ ഇങ്ങനെയുള്ളവ വിശ്വസിക്കരുതെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് .
ലഭിക്കുന്ന സന്ദേശം സത്യമെന്നു വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നല്‍കിയിട്ടുള്ള ലിങ്ക്
ക്ലിക്ക് ചെയ്യുന്നു. തത്സമയം SBI യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, OTP എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാര്‍ത്ഥ SBI വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്‍കുന്നു. തുടര്‍ന്നാണ് ബാങ്ക് എക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നതിന്നു പോലീസ് പറയുന്നു .
ഫേസ്ബുക്ക് കുറിപ്പ് നോക്കാം
ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം നഷ്ടമായി.
തട്ടിപ്പു രീതി:
SBI ബാങ്കില്‍ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന SMS സന്ദേശം അയക്കുന്നു. യഥാര്‍ത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നല്‍കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. തത്സമയം SBI യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, OTP എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാര്‍ത്ഥ SBI വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്‍കുന്നു. ബാങ്ക് എക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.
ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബര്‍ പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
പൊതു ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്:
- SBI ബാങ്കില്‍ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്നും വരുന്ന SMS സന്ദേശങ്ങളില്‍ വിശ്വസിക്കരുത്.
- SMS കളില്‍ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്.
- ബാങ്കിങ്ങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ URL ശ്രദ്ധിക്കുക. SBI അല്ലെങ്കില്‍ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകള്‍ നടത്തുക.
- സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.