ശബരിമല ദര്‍ശനത്തിന് 10000 പേര്‍ക്ക് അനുമതി.
പത്തനംതിട്ട: കര്‍ക്കടക മാസ പൂജകള്‍ക്കായി തുറന്ന ശബരിമലയില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം അയ്യായിരത്തില്‍ നിന്നും ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനം വഴിയാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
കോവിഡ് മാനദഡങ്ങള്‍ പാലിച്ചു മാത്രമേ പ്രേവേശനം സാധ്യമാകൂ. കര്‍ക്കിടമാസ പൂജകള്‍ക്കായി വെള്ളിയാഴ്ച്ചയാണ് ശബരിമല നട തുറന്നത്. 21ാം തിയതി വരെയാണ് ഭക്തര്‍ക്ക് പ്രവേശന അനുമതിയുള്ളത്.
അനുമതി ലഭിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കൊവിഡ് പ്രതിരോധ വാക്സിന് രണ്ട് ഡോസും സ്വീകരിച്ച വാക്സിന് സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതിയാല്‍ മാത്രമേ പ്രവേശന അനുമതി ഉള്ളൂ.
ലോക്ഡൗണ്‍ ഇളവുകളനുസരിച്ച് വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാണ് പ്രവേശനനത്തിന് അനുമതി ലഭിക്കുക. നിശ്ചിത എണ്ണം പാലിക്കാന്‍ ആരാധനാലയങ്ങളുടെ ചുമതലപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. ഭക്തര്‍ക്കായി കെഎസ്ആര്‍ടി സി ബസ് സര്‍വ്വീസും നടത്തുന്നുണ്ട്