യുഎഇ എംബസിയുടെ പേരില്‍ തട്ടിപ്പ്;
യുഎഇ: യുഎഇ എംബസിയുടെ പേരില്‍ വ്യാജവെബ്സൈറ്റ് നിര്‍മിച്ച് പ്രവാസികളെ പറ്റിക്കുന്നു. തട്ടിപ്പ് നടക്കുന്നത് യാത്രാ വിലക്ക് നീങ്ങിയാല്‍ യുഎഇയിലേക്ക് പോവാന്‍ എംബസിയുടെ അനുമതി വേണമെന്ന പേരിലാണ് തട്ടിപ്പ്. https://www.uaeembassy.in/ എന്ന വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. കുടാതെ ജുലൈ 31ന് ശേഷം യാത്രാനുമതി ലഭിക്കാനായി അനുമതി പത്രം ലഭിക്കാനെന്ന പേരില്‍ പണം ആവശ്യപ്പെടുന്നുമുണ്ട്.
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് സ്വദേശി നമിത വേണുഗോപാല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണ് . മന്ത്രി എകെ ബാലന്റെ മരുമകളാണ് നമിത വേണുഗോപാല്‍. രണ്ടു പേര്‍ക്ക് യാത്രാനുമതി ലഭിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടത് 16100 രൂപയാണ്.പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം യുഎഇ എംബസി ഇന്ത്യ എന്ന പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയാണ് വന്‍ ഹൈടെക് തട്ടിപ്പ് നടത്തുന്നതില്‍ നേരിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടു.അടിയന്തര നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും, തട്ടിപ്പ് വിവരം യുഎഇ അധികൃതരെ ഔദ്യോഗികമായി അറിയിക്കുമെന്നും കേന്ദ്രമന്ത്രി വി.മരുളീധരന്‍ അറിയിച്ചിരിക്കുകയാണ് .
നിലവില്‍ കൊവിഡ് കാലത്തെ പവാസികളുടെ യാത്ര പ്രതിസന്ധികളെ മുതലെടുത്തുകൊണ്ടാണ് ഒരോ തട്ടിപ്പും നടക്കുന്നത്.ഇവിടെ യുഎഇ എംബസി ഡോട്ട്.ഇന്‍ ഇന്ത്യ എന്ന വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ്. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഇത് യുഎഇ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആണെന്നെ തോന്നു. എന്നാല്‍ ഈ വെബ്സൈറ്റിലേക്ക് യാത്ര പ്രതിസന്ധിയില്‍ അകപ്പെട്ട ഒരു പ്രവാസി എത്തിയാല്‍ പിന്നെ പോകുന്നത് തട്ടിപ്പ് കെണിയിലേക്കാണ്.
ആദ്യം യാത്ര വിവരങ്ങള്‍ വിശദാംശങ്ങള്‍ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടും. അഡ്മിന് യുഎഇ എംബസി ഡോട്ട് ഇന്‍ എന്ന മെയിലിലേക്ക് എല്ലാ രേഖകളും അയക്കാന്‍ ആവശ്യപ്പെടും പാസ്പോര്‍ട്ട് രേഖകള്‍ ഉള്‍പ്പെടെ കിട്ടി കഴിഞ്ഞാല്‍ പിന്നീട് എംബസി ഫീസ് എന്ന പേരില്‍ പതിനാറായിരത്തി ഒരുന്നൂറ് രൂപ അക്കൗണ്ടില്‍ ഇടാന്‍ ആവശ്യപ്പെട്ട് മെയില്‍ വരും. ഡല്‍ഹിയിലെ ഒരു വീരു കുമാറിന്റെ എസ് ബി ഐ അക്കൗണ്ടിലേക്കാണ് പണം ഇടേണ്ടത്.പണം നഷ്ടമാവുന്നതിനോടൊപ്പം പ്രവാസികളുടെ പാസ്പോര്‍ട്ടും യുഎഇ ഐഡിയുമെല്ലാം ഈ ഹൈടെക് കൊള്ള സംഘം തട്ടി എടുക്കുന്നു.