Kerala NewsLatest News
മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട്ടെ മൂന്ന് വ്യാപാരികള്‍ക്ക് ഭീഷണി കത്ത്: പൊലീസ് അന്വേഷണം തുടങ്ങി
മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട്ടെ മൂന്ന് വ്യാപാരികള്‍ക്ക് ഭീഷണി കത്ത്.പൊലീസ് അന്വേഷണം തുടങ്ങി.ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
കോഴിക്കോട് ഹൗസിങ്ങ് കോളനിയില്‍ സംഭവവുമായി ബന്ധപ്പെട്ട് പരിശോധന നടത്തി. 3 കോടി രൂപ വീതം ആവശ്യപ്പെട്ടാണ് കത്ത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ കൊല്ലുമെന്നും ഭീഷണി കത്തില്‍ പറയുന്നു.
കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ മലാപ്പറമ്ബ് ഹൗസിങ്ങ് കോളനിയിലെ ഓഫീസിലാണ് പരിശോധന നടന്നത് .സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് രണ്ടും, കസബ സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു. കത്ത് അയച്ചത് വയനാട് ചുണ്ടയില്‍ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.