മാര്‍ഗ്ഗരേഖ വന്ന ശേഷമെ ഷൂട്ടിംഗ് തുടങ്ങാവൂ എന്ന് സിനിമ സംഘടനകള്‍
തിരുവനന്തപുരം: മാര്‍ഗ്ഗരേഖ വന്ന ശേഷം മാത്രം ഷൂട്ടിംഗ് തുടങ്ങിയാല്‍ മതിയെന്ന തീരുമാനവുമായി സിനിമ സംഘടനകള്‍. മലയാള സിനിമാ രംഗത്തെ സംഘടനകളുടെ സംയുക്തയോഗത്തില്‍ ഷൂട്ടിങ്ങിന്് മാര്‍ഗ്ഗരേഖ നിശ്ചയിക്കാന്‍ തീരുമാനമായി. മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രേ ഷൂട്ടിംഗ് തുടങ്ങാവൂ എന്നാണ് സംഘടന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
നാളെ വൈകീട്ടോടെ മാര്‍ഗ്ഗരേഖ തയ്യാറാക്കും. ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെയും, ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എങ്കിലും എടുത്തവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇന്ന് രാവിലെ പീരുമേട്ടില്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കാനും സംഘടനകള്‍ നിര്‍ദ്ദേശിച്ചു.
പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്നും ഫെഫ്കയും ഫിലിം ചേംബറും നിര്‍മ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു. ഈ നിബന്ധനകള്‍ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുകയില്ലെന്നും നിര്‍ദ്ദേശിച്ചു.