ലോക്ക്ഡൗണില്‍ ഇളവ്; സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ലോക്ക്ഡൗണില്‍ ഇളവു നല്കിയ സര്‍ക്കാരിന്റെ തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വിമര്‍ശിച്ചു. ബക്രീദിനോടനുബന്ധിച്ചാണ് സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
ഈ തീരുമാനത്തയാണ് പരസ്യമായി ഐഎം എ വിമര്‍ശക്കുകയും സര്‍ക്കാരിനെതിരെ പ്രസ്താവന ഇറക്കുകയുമായിരുന്നു.
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ഐഎംഎ ശക്തമായി ആവശ്യപ്പെടുകയാണ്.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കേണ്ടത്. ഉചിതമായ തീരുമാനം സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതും പരിഗണിക്കും-എന്നും സര്‍ക്കാരിന് ഐഎംഎ യുടെ മുന്നറിയിപ്പ്. കോവിഡ് സാഹചര്യം മനസ്സിലാക്കി ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പ്രത്യേകിച്ച് ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമ്പരാഗത യാത്രകളും തീര്‍ത്ഥാടനങ്ങളും വരെ നിര്ത്തിവെച്ചിരിക്കുവാന് തയ്യാറായി
എന്നിട്ടും സാക്ഷര കേരളത്തില്‍ മാത്രം ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത് വേദനാജനകമാണെന്നാണ് ഐഎംഎ പറയുന്നത്. അതേസമയം കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ പ്രധാനമന്ത്രി സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഐഎംഎ പ്രശംസിക്കുകയും ചെയ്തു.