DeathLatest News
പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു: 13 മരണം
നെയ്റോബി: പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 13 പേര്‍ മരിച്ചു. പോട്രോള്‍ ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് അപകടം നടന്നത്. കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
ടാങ്കറില്‍ നിന്ന് പുറത്തേക്കൊഴുകിയ ഇന്ധനം ശേഖരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോഴാണ് അപകടമുണ്ടായത്്. നെയ്റോബിക്ക് 315 കിലോമീറ്റര്‍ അകലെ മലാങ്കയിലെ തിരക്കേറിയ ഹൈവേയിലാണ് ശനിയാഴ്ച അപകടം നടന്നത്.
അപകടം നടന്നയുടനെ ഇന്ധനം ശേഖരിക്കാന്‍ ഓടിയെത്തി. ഈ സമയം ടാങ്കര്‍ പൊട്ടിത്തെറിച്ച് അഗ്‌നിഗോളമായി മാറുകയും 12 പേര്‍ സംഭവ സ്ഥലത്തു വെച്ച് മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 2009ലും കെനിയയില്‍ അപകടമുണ്ടായിരുന്നു. അന്ന് 120ഓളം പേരാണ് മരിച്ചത്.