ലഹരി ഉത്പ്പന്നങ്ങള്‍ ബുള്‍ഡോസര്‍ കയറ്റി നശിപ്പിക്കാം ; മാതൃക ആസാം മുഖ്യമന്ത്രി
ഗുവാഹത്തി: ലഹരി ഉത്പന്നങ്ങള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിച്ച് കയറ്റി ആസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ ലഹരിപദാര്‍ഥങ്ങള്‍ കഴിഞ്ഞ ദിവസം ആസമില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇവയാണ് ലഹരി വിരുദ്ധ ക്യാംപയിനില്‍ മുഖ്യമന്ത്രി ബുള്‍ഡോസര്‍ ഓടിച്ച് കയറ്റി നശിപ്പിച്ചത.
353.62 ഹെറോയ്ന്‍, 736.73 കിലോഗ്രാം കഞ്ചാവ്, 45,843 ലഹരി ഗുളികകള്‍ തുടങ്ങിയ ലഹരിമരുന്നുകളാണ് നശിപ്പിച്ചത്.ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തന്നെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മയക്ക് മരുന്ന് കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. അധികാരമേറ്റതിന് പിന്നാലെ മയക്കു മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് മുഖ്യമന്ത്രി.
ഹിമന്ദ ബിശ്വ ശര്‍മയുടെ അനുമതിയോടെ രണ്ട് മാസത്തിനിടെ 173 കോടിയുടെ ലഹരി വസ്തുക്കളാണ് അസമില്‍ നിന്ന് പോലീസ് പിടികൂടിയത്. കൂടാതെ ഇതുവരെ 900ത്തിലധികം കേസുകളും 1500ലധികം ആളുകളെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമില്‍ ലഹരി കടത്തു നടത്തുന്നവര്‍ക്കെതിരെ എന്തു തരം നടപടി സ്വീകരിക്കാനും ശര്‍മ പൊലിസിന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
മയക്കുമരുന്ന് ഇല്ലതാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഇതുവരെ 1,493 ഡ്രഗ് ഡീലര്‍മാരില്‍ നിന്ന് 163 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം ലഹരിമുക്തമാക്കണം എന്ന ആശയമാണ് തനിക്കുള്ളതെന്നും അതിനാല്‍ മയക്കുമരുന്ന് ഭീഷണി ഇല്ലാതാക്കാന്‍ മണിപ്പൂരും മിസോറാമുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാനും താന്‍ ഉദേശിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.