DeathLatest News
ബേക്കറി കടയുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
അടിമാലി: അടിമാലി ഇരുമ്പുപാലത്ത് ബേക്കറി കടയുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കറി കട നടത്തുന്ന വിനോദിനെയാണ്് കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അടിമാലി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആഴ്ചയില്‍ ഒരു ദിവസം മാത്രമെ കോവിഡ് കാറ്റഗറി സി യില്‍ ഉള്‍പ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയു. ഇതേ തുടര്‍ന്ന് വ്യാപാരികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഈ സമയത്ത് വായ്പ തുക തിരിച്ചടക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വലിയ സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്. ഇത്തരത്തില്‍ ഉണ്ടായ പ്രതിസന്ധിയാണ് വിനോദ് തൂങ്ങി മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കളും വ്യാപാരികളും പറയുന്നത്.