ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സണ്ണി ലിയോണും
ബോളിവുഡ് ചിത്രത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ നടി സണ്ണി ലിയോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ‘പട്ടാ’എന്നാണ് ചിത്രത്തിന്റെ പേര്. ഒരു സി ബി ഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തില്‍ വേഷമിടുന്നത്.
ആക്ഷനും സംഗീതവുമുള്ള ഈ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ഈ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണമെന്നും അതിനാലാണ് സണ്ണി ലിയോണിനെ കാസ്റ്റ് ചെയ്തതെന്നും ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍, താരം അഭിനയിച്ച് കാണിച്ച രീതി ഇഷ്ടപ്പെട്ടെന്നും നല്ല രീതിയില്‍ കഥാപാത്രത്തെ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്ന് ആര്‍ രാധാകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.