HealthLatest NewsWorld

ചൈനയില്‍ കുരങ്ങുകളില്‍നിന്ന്​ പടരുന്ന മങ്കി ബി വൈറസ്; ഒരു മരണം സ്​ഥിരീകരിച്ചു

ബെയ്​ജിങ്​: ലോകം കോവിഡ്​ 19ന്‍റെ പിടിയില്‍ ഞെരുങ്ങു​േമ്ബാള്‍ ചൈനയില്‍നിന്ന്​ പുറത്തുവരുന്നത്​ പുതിയ വൈറസ്​ ബാധയുടെ റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ മങ്കി ബി വൈറസ്​ സ്​ഥിരീകരിക്കുകയും ഒരു മരണം സ്​ഥിരീകരിക്കുകയും​ ചെയ്​തതായാണ്​ റിപ്പോര്‍ട്ട്​.

മൃഗങ്ങളുമായി നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തുന്ന വെറ്ററിനറി സര്‍ജനാണ്​ രോഗം സ്​ഥിരീകരിച്ചത്​. ​ഈ വൈറസ്​ സ്​ഥിരീകരിച്ച്‌​ രണ്ടു മൃഗങ്ങള്‍ ചത്തതിന്​ പിന്നാലെയാണ്​ മനുഷ്യരിലും കണ്ടെത്തിയത്​​. നിരവധി ആശുപത്രികളിലെ ചികിത്സക്ക്​ ശേഷം മേയ്​ മാസത്തില്‍ സര്‍ജന്‍ മരിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ്​ മങ്കി ബി വൈറസ്​ റി​പ്പോര്‍ട്ട്​ ചെയ്​തതെന്ന്​ ചൈനീസ്​ സെന്‍റര്‍ ഫോര്‍ ഡിസീസ്​ കണ്‍ട്രോള്‍ ആന്‍ഡ്​ പ്രിവന്‍ഷന്‍ അറിയിച്ചു.

രോഗിയുടെ സെറി​ബ്രോസ്​പൈനല്‍ ദ്രാവക പരിശോധനയില്‍ സര്‍ജന്​ ആല്‍ഫഹെര്‍പസ്​ വൈറസ്​ ബാധ സ്​ഥിരീകരിക്കുകയായിരുന്നു. ബ്ലിസ്റ്റര്‍ ഫ്ലൂയിഡ്​, രക്തം, മൂക്കിലെ സ്രവം, തൊണ്ടയിലെ സ്രവം, പ്ലാസ്​മ തുടങ്ങിയവ​ രോഗിയില്‍നിന്ന്​ ശേഖരിച്ചിരുന്നു. സാമ്ബിളുകള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഫോര്‍ വൈറല്‍ ഡിസീസ്​ കണ്‍ട്രോള്‍ ആന്‍ഡ്​ പ്രിവന്‍ഷനിലേക്ക്​ അയക്കുകയും അവിടെ നടത്തിയ പരിശോധനയില്‍ മങ്കി ബി വൈറസ്​ കണ്ടെത്തുകയുമായിരുന്നു.

കുരങ്ങുകളില്‍ പടര്‍ന്നുപിടിക്കുന്ന വൈറസാണ്​ മങ്കി ബി വൈറസ്​. മനുഷ്യരില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ്​ ഈ വൈറസ്​ പടര്‍ന്നുപിടിക്കുന്നത്​. 1932ലാണ്​ ഈ വൈറസ്​ സ്​ഥിരീകരിച്ചതെന്ന്​ യു.എസ്​ സെന്‍റര്‍ ഫോര്‍ ഡിസീസ്​​ കണ്‍ട്രോള്‍ പറയുന്നു. 1932 ​ല്‍ രോഗം സ്​ഥരീകരിച്ച 50 പേ​രും കുരങ്ങുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നു. കുരങ്ങന്‍ മാന്തുകയോ കടിക്കുകയോ ചെയ്​തവരാണ്​ ഇവര്‍. ഇതില്‍ 21 പേര്‍ മരണത്തിന്​ കീഴടങ്ങിയിരുന്നു.

രോഗം സ്​ഥിരീകരിച്ച ചൈനീസ്​ സര്‍ജനില്‍നിന്ന്​ മറ്റുള്ളവരിലേക്ക്​ രോഗം പടര്‍ന്നെന്ന റിപ്പോര്‍ട്ടുകളില്ല. ഇദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരില്‍ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.

കൊറോണ വൈറസിനോട്​ സമാനമായ ലക്ഷണങ്ങളാണ്​ മങ്കി ബി വൈറസിനും. പകര്‍ച്ചപ്പനിക്കുണ്ടാകുന്ന ലക്ഷണങ്ങളായ പനി, കുളിര്​, സന്ധി വേദന, തളര്‍ച്ച, തലവേദന തുടങ്ങിയവയാണ്​ ഇൗ രോഗത്തിന്‍റെയും ആദ്യ ലക്ഷണങ്ങള്‍. പിന്നീട്​ ശ്വാസതടസ്സം, ഛര്‍ദി, വയറുവേദന തുടങ്ങിയവയും അനുഭവപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button