എമ്പുരാന്റെ ബജറ്റ് എത്രയിലൊതുങ്ങും? മറുപടിയുമായി പൃഥ്യിരാജ്
മോഹന്‍ലാലിന്റെ അഭിനയവും പൃഥ്വിരാജിന്റെ സംവിധാനവും വീണ്ടും എമ്പുരാനിലൂടെ കാണാന്‍ കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം. ലൂസിഫറിന് ശേഷം എമ്പുരാന്‍ സിനിമ കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. എമ്പുരാന്‍ ചിത്രീകരണം ആരംഭിക്കും എന്ന് കേട്ടപ്പോഴാണ് കോവിഡ് രണ്ടാം തരംഗം വീണ്ടും ആവര്‍ത്തിക്കുകയും ചിത്രീകരണം നിര്‍ത്തിവെക്കപ്പെടുകയുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലേ ചര്‍ച്ചാ വിഷയം എമ്പുരാന്റെ ബജറ്റിനെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ വിശേഷങ്ങളാണ്. രാജു, അന്‍പത് കോടിക്ക് എമ്പുരാന്‍ തീരുമായിരിക്കുമല്ലേ’ എന്ന എമ്പുരാന്‍ സിനിമ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തോട്, കണ്ണുകള്‍ തുറിച്ചു നോക്കി ആകാംക്ഷയോടെ നില്‍ക്കുന്ന താന്‍ എന്നായിരുന്നു പൃഥ്വി സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
വന്‍ ഹിറ്റായിരുന്ന ലൂസിഫര്‍ സിനിമ 30 കോടി ബജറ്റായിരുന്നു. ചിത്രം വാരികൂട്ടിയത് കദേശം 200 കോടി രൂപയും. റിലീസിനു മുമ്പേ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം കമ്പനി പതിനഞ്ച് കോടിക്ക് മുകളില്‍ നല്‍കിയായിരുന്നു വാങ്ങിയത്.
അത്തരത്തില്‍ പല രീതിയിലും റിലീസിന് മുന്‍പ് തന്നെ ലൂസിഫറിന്റെ മുതല്‍മുടക്കിലും കൂടുതല്‍ തുക നിര്‍മ്മാതാവിന് കിട്ടിയിരുന്നു. ഇപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ പിന്നെ പൃഥ്വിരാജിന്റെ പ്രതികരണം എന്താകണം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്