ഫാറ്റി ലിവര്‍ ആണോ? ആഹാര രീതി മാറ്റാം…
സാധാരണയായി അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, പ്രമേഹരോഗികളിലുമാണ് ഫാറ്റി ലിവര്‍ കൂടുതലായും കാണപ്പെടുക . മോശം ഡയറ്റ്, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില, പ്രമേഹം, അമിതവണ്ണം, കുടവയര്‍, ഇന്‍സുലിന്‍ പ്രതിരോധം, പെട്ടെന്നുള്ള വണ്ണം കുറയ്ക്കല്‍, ചില ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം ഇവയും എന്‍എഎഫ്എല്‍ഡിക്ക് കാരണമാകാം …നമ്മുടെ കരളില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍.ഇതൊരു ജീവിത ശൈലി രോഗമാണ് ..
ഫാറ്റി ലിവര്‍ രോഗം രണ്ടു തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ് (എഎല്‍ഡി). മദ്യപാനം പ്രധാന കാരണമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍എഎഫ്എല്‍ഡി). എന്നിവയാണവ . ഇനി വളരെ കുറഞ്ഞ അളവില്‍ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, പ്രമേഹരോഗികളിലുമാണ് ഫാറ്റി ലിവര്‍ കൂടുതലായും ഉണ്ടാകുന്നത് …
ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാം .
ലക്ഷണങ്ങളെ കുറിച്ച് പറയുകയാണ് എങ്കില്‍ തുടക്കത്തില്‍ ഫാറ്റി ലിവര്‍ ഉള്‍പ്പെടെ മിക്ക കരള്‍ രോഗങ്ങള്‍ക്കും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടിയോ, മെഡിക്കല്‍ചെക്കപ്പിന്റെ ഭാഗമായോ സ്‌കാന്‍ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂര്‍ഛിക്കുമ്പോള്‍ മാത്രം ചില ലക്ഷണങ്ങള്‍ കണ്ടേക്കാം.
അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്ഥത, ഭാരകുറവ് എന്നിവ ചിലരില്‍ കാണിക്കും …ഫാറ്റി ലിവര്‍ തടയാന്‍ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കരളിന്റെ ആരോഗ്യത്തിന് പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ പോലുള്ള ഉയര്‍ന്ന ഫൈബര്‍ ഭക്ഷണങ്ങള്‍ സഹായകമാണ്. കാപ്പി കുടിക്കുന്ന് കരള്‍ രോഗങ്ങളെ കുറയ്ക്കാന്‍ ഗുണം ചെയ്യുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പച്ചനിറത്തിലുള്ള ഇലക്കറികള്‍ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായകമാണ് . അതോടൊപ്പം തന്നെ കൊഴുപ്പുള്ള മത്സ്യങ്ങള്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ നല്‍കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇവ കൂടാതെ പരിപ്പ്, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഗ്രീന്‍ ടീ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കരളിനെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഉയര്‍ന്ന സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക. മാത്രമല്ല, പഞ്ചസാരയും ഉപ്പും ചേര്‍ത്ത ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത് .