പീഡനശ്രമം എതിര്‍ത്ത വിരോധത്തില്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തി; പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: പീഡനശ്രമം എതിര്‍ത്ത ദേഷ്യത്തില്‍ കടയ്ക്കാവൂര്‍ സ്വദേശിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിക്കു ജീവപര്യന്തം. കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ അപ്പുപ്പന്‍നട ക്ഷേത്രത്തിനു സമീപം ചുരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠനാണ് ശിക്ഷിക്കപ്പെട്ടത്. കടയ്ക്കാവൂര്‍ സ്വദേശിയായ വീട്ടമ്മ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മണികണ്ഠന് ജീവപര്യന്തവും കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊല്ലപ്പെട്ട ശാരദ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒന്‍പത് മണിക്കു പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടില്‍ പ്രവേശിച്ച് പീഡപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശാരദ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തപ്പോള്‍ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചില്‍ കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നാം ദിവസം പ്രതിയെ പൊലീസ് പിടികൂടി. പ്രതിയുടെ വീട്ടില്‍ നിന്നും കിട്ടിയ വസ്ത്രങ്ങളില്‍ കണ്ട രക്തം കൊല്ലപ്പെട്ട ശാരദയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞത് കേസില്‍ നിര്‍ണായക വഴിത്തിരിവായി. പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
ഇതിനെതിരെ ദൃക്സാക്ഷികള്‍ ഇല്ലാത്ത ശാരദ കൊലക്കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്. പ്രതിക്കു ജീവപര്യന്തവും കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.