Latest NewsNationalNews

കൊങ്കണ്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിഞ്ഞു; ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു

പനജി: കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിഞ്ഞു. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ട്രെയിന്‍ ഗതാഗത സമയം ക്രമീകരിക്കുകയും ചെയ്തു. ശക്തമായ മഴയെ തുടര്‍ന്ന് ഓള്‍ഡ് ഗോവ കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിച്ചല്‍ ഉണ്ടായതോടെയാണ് ഗതാഗത തടസ്സമുണ്ടായത്.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍

06345- ഞായറാഴ്ച ലോക്മാന്യതിലകില്‍ നിന്ന് പുറപ്പെട്ട ലോക്മാന്യ തിലക്-തിരുവനന്തപുരം ട്രെയിന്‍

02618-ഞായറാഴ്ച നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട നിസാമുദ്ദീന്‍-എറണാകുളം ട്രെയിന്‍

04696- ഞായറാഴ്ച അമൃത്സറില്‍ നിന്ന് പുറപ്പെട്ട അമൃത്സര്‍-കൊച്ചുവേളി വീക്കിലി സ്പെഷ്യല്‍

(മഡ്ഗാവിനും പനവേലിനും ഇടയില്‍ സര്‍വീസില്ലാത്ത ട്രെയിനുകള്‍)

01224-ഞായറാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളം-ലോക്മാന്യതിലക് തുരന്തോ ബൈവീക്കിലി

09261- ഞായറാഴ്ച കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി പോര്‍ബന്ദര്‍ വീക്കിലി

02977-ഞായറാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളം-അജ്മീര്‍ വീക്കിലി

024432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി, 06345 ലോക്മാന്യതിലക്-തിരുവനന്തപുരം, 01150 പുണെ-എറണാകുളം വീക്കിലി എന്നീ ട്രെയിനുകളുടെ ഗതാഗതമാണ് തടസ്സമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button