Latest NewsNationalNews

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ജനാധിപത്യ സര്‍ക്കാറിനെ താറടിക്കാനുള്ള ശ്രമമെന്ന് ഐ.ടി മന്ത്രി

ന്യൂഡല്‍ഹി: പെഗാസസുമായി ബന്ധപ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വിശദീകരണവുമായി ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്. ജനാധിപത്യ സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര പ്രതികരിച്ചു.

‘സര്‍ക്കാര്‍ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് റിപ്പോര്‍ട്ട് പുറത്തുവന്നത് യാദൃശ്ചികമല്ല.’ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

‘പ്രശ്നത്തെ ലോജിക് ഉപയോഗിച്ച്‌ പരിശോധിക്കണം. ദേശീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിട ഇത്തരം ഫോണ്‍ ചോര്‍ത്തലുകള്‍ നടപ്പാക്കാന്‍ സാധിക്കില്ല.’ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

വിഷയത്തില്‍ രാജ്യസഭ ഇന്ന് ഉച്ചക്ക് ശേഷവും അലങ്കോലമായി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നുച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവെച്ചിരുന്നു.

ചാരസോഫ്​റ്റ്​വെയറായ പെഗാസസ്​ ഉപയോഗിച്ച്‌​ ഇ​ന്ത്യ​യി​ലെ മ​ന്ത്രി​മാ​ര്‍, പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍, ശാ​സ്​​ത്ര​ജ്ഞ​ര്‍, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി 300ഓ​ളം പേ​രു​ടെ ഫോ​ണ്‍ ഇ​സ്രാ​യേ​ല്‍ ക​മ്ബ​നി​ ചോ​ര്‍​ത്തി​യെന്നാണ്​ വെ​ളി​പ്പെ​ടു​ത്ത​ല്‍. 40 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, മൂ​ന്ന​ു​ പ്ര​മു​ഖ പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ള്‍, ജു​ഡീ​ഷ്യ​റി​യി​ലെ ഒ​രു പ്ര​മു​ഖ​ന്‍, മോ​ദി സ​ര്‍​ക്കാ​റി​ലെ ര​ണ്ടു​ മ​ന്ത്രി​മാ​ര്‍, ഇ​ന്ത്യ​ന്‍ സു​ര​ക്ഷ ഏ​ജ​ന്‍​സി​ക​ളു​ടെ നി​ല​വി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ മേ​ധാ​വി​ക​ള്‍, ഉ​ദ്യോ​ഗ​സ്​​ഥ​ര്‍, വ്യ​വ​സാ​യ​പ്ര​മു​ഖ​ര്‍ എ​ന്നി​വ​ര്‍ ചാ​ര​വൃ​ത്തി​ക്ക്​ ഇ​ര​യായതായാണ്​ ‘ദ ​വ​യ​ര്‍’ വാ​ര്‍​ത്ത​ പോ​ര്‍​ട്ട​ല്‍ വ്യ​ക്ത​മാ​ക്കി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ ചാ​ര​പ്പ​ണി ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന ഇ​സ്രാ​യേ​ലി ചാ​ര വി​വ​ര​സാ​​ങ്കേ​തി​ക​വി​ദ്യ ക​മ്ബ​നി​യാ​യ എ​ന്‍.​എ​സ്.​ഒ ആ​ണ്​ ഇ​ന്ത്യ​യി​ല്‍ പ്ര​മു​ഖ​രു​ടെ ഫോ​ണു​ക​ള്‍ ചോ​ര്‍​ത്തി​ക്കൊ​ടു​ത്ത​ത്. ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​ങ്ങ​ളും വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളും ചേ​ര്‍​ന്ന്​ ന​ട​ത്തി​യ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ ന​ട​ത്തി​യ ഫോ​റ​ന്‍​സി​ക്​ പ​രി​ശോ​ധ​ന​യി​ല്‍ ചാ​ര​വൃ​ത്തി​ക്ക്​ ​ ഇ​സ്രാ​യേ​ല്‍ ക​മ്ബ​നി ഉ​പ​യോ​ഗി​ക്കു​ന്ന പെ​ഗാ​സ​സ്​ സ്​​പൈ​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി.

ഇ​ന്ത്യ​യി​ല്‍ ‘ദ ​വ​യ​റും’ അ​മേ​രി​ക്ക​യി​ലെ വാ​ഷി​ങ്​​ട​ണ്‍ പോ​സ്​​റ്റും ബ്രി​ട്ട​നി​ലെ ഗാ​ര്‍​ഡി​യ​നും അ​ട​ക്കം ലോ​ക​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഒ​രു ഡ​സ​നി​ലേ​റെ മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്‌​ ‘പെ​ഗാ​സ​സ്​ പ്രോ​ജ​ക്‌ട്​​’ എ​ന്ന പേ​രി​ലാ​ണ്​ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​വ​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഓ​ഫി​സി​ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍ അ​യ​ച്ചു​വെ​ന്നും എ​ന്നാ​ല്‍, ആ​രോ​പ​ണ​ത്തി​ല്‍ അ​ടി​സ്​​ഥാ​ന​മി​ല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ മ​റു​പ​ടി ന​ല്‍​കി​യെ​ന്നും ‘വ​യ​ര്‍’ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. എ​ന്നാ​ല്‍, പെ​ഗാ​സ​സ്​ സ്​​പൈ​​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചി​ല്ല എ​ന്നു​ പ​റ​യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ ത​യാ​റാ​യി​ട്ടി​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button