ന്യൂഡല്‍ഹി: കോവിഡ് രോഗമുക്തരായവര്‍ക്ക് രണ്ടാമതും രോഗം വരാന്‍ സാധ്യത കുറവെന്ന് പഠന റിപ്പോര്‍ട്ട്. ഒന്‍പത് മാസത്തെ ഇടവേളയെങ്കിലും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇതുവരെ മൂന്ന് മാസം വരെ രോഗത്തെ പേടിക്കേണ്ടന്നായിരുന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്. കാരണം കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ വൈറസ് ബാധയെ തടയുന്നതിനുള്ള ആന്റിബോഡി ഉണ്ടാകുമെന്നായിരുന്നു പഠന റിപ്പോര്‍ട്ട് ഈ കാലയളവാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
ഇറ്റലിയിലും ബ്രിട്ടനിലെയും ഗവേഷകരാണ് ഒന്‍പത് മാസ കാലയളവ് പറയുന്നത്. ഇറ്റലിയിലെ ഒരു നഗരത്തില്‍ 3000 ആളുകളില്‍ 85 ശതമാനം പേരിലാണ് ഈ ഗവേഷണം നടത്തിയത്.
കാലഘട്ടത്തിന്റെ വ്യത്യാസത്തില്‍ ആളുകളില്‍ നടത്തിയ ഗവേഷണത്തിലാണ് ശരീരത്തിലുള്ള ആന്റിബോഡി നീണ്ടുനില്‍ക്കുന്നതായി തിരിച്ചറിഞ്ഞത്. ഈ കണ്ടത്തല്‍ രോഗമുക്തരായവര്‍ക്ക് ആശ്വാസകരമായ കാര്യമാണ്.