ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍
മക്ക: ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍. അതേസമയം കോവിഡ് വിപത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ ഹജ്ജും മക്കയില്‍ പൂര്‍ണമായി. കോവിഡ് ഇല്ലാത്ത ലോകത്തിനുവേണ്ടി പ്രാര്‍ഥിച്ച് കാരുണ്യ മലയായ ജബലുറഹ്മയില്‍ അണിനിരന്ന തീര്‍ഥാടകര്‍ ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമം നടത്തി.
കരുത്തില്‍ കടുത്ത ചൂടിനെ അതിജീവിച്ച് അറഫയില്‍ കഴിഞ്ഞ തീര്‍ത്ഥാടകര്‍ ജീവിത വിശുദ്ധിക്കായുള്ള പ്രതിജ്ഞയെടുത്ത് മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങി. അറഫ സംഗമത്തിന് മുന്നോടിയായി 500 പേര്‍ വീതം കഅബയില്‍ പ്രദക്ഷിണം ചെയ്തിരുന്നു.
വിദേശത്ത് താമസിക്കുന്നവരുള്‍പ്പെടെ 60,000 തീര്‍ത്ഥാടകരാണ് ഹജില്‍ പങ്കെടുത്തത്. കോവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ മാസ്‌ക് ധരിച്ച് അകലം പാലിച്ച് നീങ്ങുന്ന തീര്‍ഥാടകരെ മാത്രമാണ് മക്കയില്‍ കാണാന്‍ സാധിച്ചത്.
മക്ക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വെള്ളവസ്ത്രം ധരിച്ച് ജനലക്ഷങ്ങളെയാണ് മനസ്സില്‍ വരിക എങ്കിലും ഇപ്പോള്‍ കോവിഡില്‍ എല്ലാം തന്നെ തകിടു മറിഞ്ഞ് കിടക്കുന്ന അവസ്ഥാണുള്ളത്.