Kerala NewsLatest News
ടി പി ചന്ദ്രശേഖരന്റെ മകനേയും ആര്‍ എം പി നേതാവ് എന്‍ വേണുവിനേയും വധിക്കും; ഊമക്കത്ത്
കോഴിക്കോട്: ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകന്‍ നന്ദുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്ത്്. സംഭവത്തില്‍ എന്‍ വേണു വടകര എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കെ കെ രമ എം എല്‍ എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് കിട്ടിയത്.
മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ടി പി യെ കൊല്ലാന്‍ കാരണമായതെന്നും കത്തില്‍ പറയുന്നുണ്ട്. ഷംസീറിനെതിരെ ഒന്നും ചാനല്‍ ചര്‍ച്ചയില്‍ പറയരുതെന്നും ഭീഷണിക്കത്തില്‍ പറയുന്നു്.