Latest News
എറണാകുളം ജില്ലയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു; 52 ഗര്‍ഭിണികള്‍ നിരീക്ഷണത്തില്‍
എറണാകുളം: എറണാകുളം വാഴക്കുളത്ത് സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ 14 ന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച വ്യക്തിക്ക് മൂന്നു ദിവസം കൊണ്ട് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. രോഗി സഞ്ചരിച്ച സ്ഥലങ്ങളായ കിഴക്കമ്പലം പഞ്ചായത്തിലെ ഒരു വാര്‍ഡിലും വാഴക്കുളം പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലും നിരീക്ഷണം ശക്തമാക്കി.
രോഗിയെ സന്ദര്‍ശിച്ച മൂന്നു പേരുടെ സാമ്പിളുകള്‍ മെഡിക്കല്‍ വിദഗ്ധര്‍ ശേഖരിച്ചു. രോഗബാധ കണ്ടെത്തിയ വാഴക്കുളത്ത് നിരീക്ഷണം ശക്തമാക്കി. ഗര്‍ഭിണികളില്‍ നിരീക്ഷണം കര്‍ശനമായി തുടരുന്നുണ്ട്. 52 ഗര്‍ഭിണികളെയാണ് നിരീക്ഷിച്ചു വരുന്നതെന്ന് ഡി.എസ്.ഒ ഡോ. വിനോദ് പൗലോസ് പറഞ്ഞു.
വൈറസ് ബാധക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് പഞ്ചായത്ത് യോഗം ചേര്‍ന്നു. മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നിര്‍ദേശങ്ങളും നല്കി.