‘ഓപ്പറേഷന്‍ ലോട്ടസ്’; മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ കൂട്ട രാജി
മണിപ്പൂര്‍: മണിപ്പൂര്‍ കോണ്‍ഗ്രസില്‍ കൂട്ട രാജി. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദദാസ് കോന്ദോജം രാജിവെച്ചതിന് പുറകെ എട്ട് എംഎല്‍എ മാരും രാജി പ്രഖ്യാപിച്ചു. ബിജെപിയിലേക്ക് ചേരാനുള്ള നീക്കത്തിന് മുന്നോടിയായാണ് കൂട്ട രാജിവെച്ചത്.
അറുപതംഗമുള്ള മണിപ്പൂര്‍ നിയമസഭയില്‍ ബിജെപി മാത്രം നോക്കുകയാണെങ്കില്‍ അംഗബലത്തില്‍ 21 എം എല്‍ എമാരായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ പ്രാദേശിക പാര്‍ട്ടികളവുടെ പിന്‍ബലത്തില്‍ 36 അംഗങ്ങളുടെ ബലത്തിലാണ് എന്‍ഡിഎ നിയമസഭയില്‍ ഭരണം നടത്തുന്നത്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി ആശങ്കയിലാഴ്ത്തുകയാണ് എംഎല്‍എ മാരുടെ കൂട്ട രാജി.
രാഷ്ട്രിയക്കാര്‍ കളം മാറ്റി ചവിട്ടുന്നത് ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ സഹജമായ കാര്യമാണ് എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ പിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത മണിപ്പൂര്‍ മന്ത്രിയുമായിരുന്ന ഗോവിന്ദദാസ് കോന്ദോജം പാര്‍ട്ടി വിട്ടതോടെ പാര്‍ട്ടി നേതൃത്വം തന്നെ പതര്‍ച്ചയുടെ വക്കിലാണ്.