ശക്തമായ മഴയില്‍ മുങ്ങി ചൈന; പുറത്തുവരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ബെയ്ജിങ്: ശക്തമായ മഴയില്‍ മുങ്ങി ചൈന. ചൈനയിലെ പല പ്രദേശങ്ങളിലും പ്രളയം. ചെന്‍ജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടാക്കിയത്. 12 പേര് മരിച്ചതായും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ്് പുറത്തുവന്ന റിപ്പോര്‍ട്ട്.
പ്രളയത്തില്‍ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളം കയറിയ തീവണ്ടിയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്ന നിരവധി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. വലിയ ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന ദൃശ്യങ്ങളും വിവരങ്ങളും സൂചിപ്പിക്കുന്നത്.
റോഡുകള്‍ പിളര്‍ന്ന് വാഹനങ്ങള്‍ താഴ്ന്നുപോകുന്നതിന്റെയും വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങളില്‍ പെട്ടുപോയവരുടെയും ദൃശ്യങ്ങള്‍ ട്വിറ്ററിലും മറ്റും പ്രചരിക്കുന്നുണ്ടായിരുന്നു. പലയിടങ്ങളിലും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്.