ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചു, മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ല; ആരോപണവുമായി അനന്യയുടെ അച്ഛന്
തിരുവനന്തപുരം: ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്സ്ജെന്റര് അനന്യകുമാരിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് അച്ഛന് അലക്സാണ്ടര്‍. ഡോക്ടറുടെ സേവനം കൃത്യമായി ലഭിച്ചിരുന്നില്ലെന്നും, മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയില്‍ നിന്ന് ലഭിച്ചതെന്നും അലക്സാണ്ടര്‍ പറഞ്ഞു.
ആശുപത്രിയില്‍ നിന്ന് അമിത ചികിത്സാചെലവ് ഈടാക്കിയെന്നും അലക്സാണ്ടര്‍ പ്രതികരിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ്ക്കായി അനന്യ സമീപിച്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അനന്യയുടെ അച്ഛന് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അനന്യകുമാരിയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കി.
ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ട്രാന്സ്ജെന്റര് സംഘടനയും അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.