Latest News
ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്ല്യാണ്‍ സിംഗ് ഗുരുതരാവസ്ഥയില്‍
ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗ് ഗുരുതരാവസ്ഥയില്‍. ശ്വാസകോശത്തിലെ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ നാലിനാണ് കല്യാണ്‍സിംഗിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില ഇടക്ക് മെച്ചപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന്
ലക്നൗ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്.
89 കാരനായ കല്യാണ്‍സിംഗ് രാജസ്ഥാന് ഗവര്‍ണ്ണറായും സേവനമനുഷ്ഠിച്ചുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍് കല്യാണ്‍സിംഗിന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാണ്‍ സിംഗിനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു