കുണ്ടറ പീഡനം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവതി.
കൊല്ലം: കുറ്റാരോപിതനായ മന്ത്രിയെ പിന്‍ന്തുണച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കുണ്ടറ പീഡന പരാതി നല്‍കിയ യുവതി രംഗത്ത്.
‘കേരളത്തില്‍ ഇതേ നടക്കൂ, സ്ത്രീകള്‍ക്ക് ഇങ്ങനെയുള്ള സുരക്ഷയെ കിട്ടൂവെന്ന സന്ദേശമാണ് കൊടുക്കുന്നത്. എനിക്ക് നല്ല വിഷമമുണ്ട്. മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് എടുക്കുമെന്നായിരുന്നില്ല ഇതുവരെ എന്റെ ധാരണ. മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കുപോലും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇതാദ്യമായി, വിഷമം കൊണ്ടാണ് ഇതുപറയുന്നത്. തെറ്റ് ചെയ്ത മന്ത്രി ശശീന്ദ്രന്‍ എന്തായാലും രാജിവെക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാന്‍ പറ്റിയ ഒരു പ്രവര്‍ത്തിയല്ല അദ്ദേഹം ചെയ്തത്. ആ സ്ഥാനത്തിന് അര്‍ഹനല്ലാത്ത വ്യക്തി രാജിവെച്ച് ഒഴിഞ്ഞുപോകുകയാണ് വേണ്ടത്.’-യുവതി പറഞ്ഞു.
മന്ത്രിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം കേരളത്തിലെ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രി എന്ത് വിലയാണ് കല്പിക്കുന്നതെന്നും യുവതി ചോദിച്ചു. യുവതിതെിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു എന്നതായിരുന്നു മന്ത്രിക്ക് നേരെയുള്ള യുവതിയുടെ പരാതി.
എന്നാല്‍ താന്‍ തെറ്റായി ഒന്നും ചെയ്തില്ലന്നും പാര്‍ട്ടി ആവശ്യത്തിനാണ് യുവതിയുടെ അച്ഛനെ ഫോണ്‍ ചെയ്തതെന്നുമാണ് മന്ത്രി മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.