Kerala NewsLatest News

ചികിത്സയ്‌ക്കെന്ന പേരില്‍ രണ്ടര വയസ്സുള്ള കുഞ്ഞിന്റെ ചിത്രം പ്രചരിപ്പിച്ച് പണം തട്ടിപ്പ്, യുവാവ് പിടിയില്‍

തിരുവനന്തപുരം: രണ്ടര വയസുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സാ സഹായം തേടി തട്ടിപ്പ് നടത്തിയയാള്‍ പോലീസ് പിടിയില്‍. പഴയകട പുറുത്തിവിള സ്വീറ്റ് ഹോംവീട്ടില്‍ അഭിരാജ് (25) ആണ് പിടിയിലായത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുഞ്ഞിന് ചികിത്സക്കായി 75 ലക്ഷം രൂപാ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചത്. ഇതിനായി പൂവാര്‍ സ്വദേശിയുടെ രണ്ടര വയസ്സുള്ള മകന്റെ ഫോട്ടോ ഉപയോഗിച്ചു. വാട്ടസ്പ്പ് ഗ്രൂപ്പില്‍ നിന്ന് ശേഖരിച്ച ഫോട്ടോയാണ് ഇതിനായി ഉപയോഗിച്ചത്.

ചികിത്സാ സഹായ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെയാണ് കുട്ടിയുടെ വീട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൂവാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിരാജ് പിടിയിലായത്. സഹായം സ്വീകരിക്കാനായി സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പര്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്.

ഈ അടുത്ത കാലത്ത് കണ്ണൂര്‍ സ്വദേശിയായ കുട്ടിയുടെ ചികിത്സ സഹായമായി 18 കോടിയോളം രൂപാ ലഭിച്ചിരുന്നു. ഇതാണ് തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ്
പ്രതി മൊഴി നല്‍കിയത്. വേഗത്തില്‍ പണം ഉണ്ടാക്കാനുളള ഒരു മാര്‍ഗ്ഗമായാണ് ചികിത്സാ സഹായ തട്ടിപ്പ് നടത്തയതെന്നാണ് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയത്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ബി പ്രവീണ്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button