CinemaCrimeLatest NewsLaw,Movie

അശ്ലീലചിത്ര നിര്‍മ്മാണം: ശില്‍പ ഷെട്ടിക്ക് നേരിട്ട് പങ്കില്ല.

മുംബൈ: അശ്ലീല ചിത്ര നിര്‍മ്മാണ കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് അശ്ലീല സിനിമ റാക്കറ്റുമായി നേരിട്ടു ബന്ധമില്ലെന്ന് പോലീസ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസമാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ പോലീസ് റിമാന്‍ഡ് ചെയ്തത്.

അശ്ലീല ചിത്രം നിര്‍മിക്കുകയും വിവിധ ആപ്പുകളുടെ ഉപയോഗത്തോടെ ചിത്രം പ്രചരിപ്പിക്കുകയും ചെയ്യുന്ന അശ്ലീല നിര്‍മ്മാണ റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്‍ രാജ് കുന്ദ്രയാണെന്ന് കണ്ടെത്തിയതോടെയാണ് മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അശ്ലീല ആപ് വഴി 7.5 കോടി രൂപയോളം കുന്ദ്ര വരുമാനം ഉണ്ടാകുന്നുമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഫെബ്രുവരിയിലാണ് അശ്ലീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനും പങ്കുണ്ടെന്ന വിവരം പോലീസിന് ലഭ്യമായത്.

സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികള്‍ക്ക് അവസരം വാഗ്ദാനം ചെയ്തു ഷൂട്ടിങ്ങിനെത്തിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുകയാണു റാക്കറ്റിന്റെ രീതി. അതേസമയം അശ്ലീലചിത്ര നിര്‍മ്മാണ റാക്കറ്റില്‍ നടി ശില്‍പ ഷേട്ടിക്ക് നേരിട്ട് പങ്കില്ല എന്നാണ് പോലീസിന് ലഭ്യമായ വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button