വെള്ളത്തിലേക്ക് മുങ്ങിക്കൊണ്ടിരുന്ന 5 പേര്‍ സഞ്ചരിച്ച കാര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി
കോട്ടയം: വെള്ളം നിറഞ്ഞ പാടത്തിലേക്ക് വീണ് മുങ്ങിയ കാര്‍ അത്്ഭുതകരമായി രക്ഷപ്പെടുത്തി. മൂന്ന് വയസ്സുകാരിയുള്‍പ്പെടെ അഞ്ചു പേരുണ്ടായിരുന്ന കാറാണ് നാട്ടുകാര്‍ അത്്ഭുതകരമായി രക്ഷപ്പെടുത്തിയത്. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന്‍ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കാറിന്റെ ചില്ല് പൊട്ടിച്ചാണ് ഇവരെ പുറത്തിറക്കിയത്.
ഇടയാഴം- കല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണ് കാര്‍ മറിഞ്ഞത്. പത്തടി ആഴമുള്ള പാടത്ത് 5 അടിയോളം വെള്ളം നിറഞ്ഞിരുന്നു. ഇവിടെ റോഡിന്റെ ഇരുവശത്തും പാടമാണ്. ഇടയാഴം ഭാഗത്തു നിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. വീതി കുറഞ്ഞ റോഡിലൂടെ സുബിനാണ് കാര്‍ ഓടിച്ചത്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന്‍ കാര്‍ ഒരു വശത്തേക്ക് ഒതുക്കി. റോഡരികിലെ സ്റ്റേ വയറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കാര്‍ പാടത്തേക്ക് മറിയുകയായിരുന്നു. റോഡില്‍ നിന്നു 30 മീറ്റര്‍ അകലേക്ക് കാര്‍ നീങ്ങി. അപകടം കണ്ട് ടിപ്പര്‍ ലോറി നിര്‍ത്തി.
ടിപ്പര്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പടെ സംഭവം കണ്ടവര്‍ നീന്തിയെത്തുകയും കാര്‍ മുങ്ങാതെ രണ്ടു പേര്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. മറ്റുള്ളവര്‍ കാറിന്റെ പിന്നിലെ ചില്ല് തകര്‍ത്ത് യാത്രക്കാരെ പുറത്തിറക്കി.