CrimeKerala NewsLatest NewsLaw,Politics
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ ഭാര്യമാരെ ജോലിയില്‍ നിന്നും ഒഴിവാക്കി
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായവരുടെ ഭാര്യമാരെ കാസര്‍കോട് ജില്ലാ ആശുപത്രിയിലെ താത്കാലിക ജോലിയില്‍ നിന്നും ഒഴിവാക്കി.
കേസിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ചെങ്കളയിലുള്ള സഹകരണ ആശുപത്രിയിലായിരുന്നു ജോലി നല്‍കിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട യു. ഡി.എഫും യൂത്ത് കോണ്‍ഗ്രസ്സും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സംഭവം വിവാദമായതോടെയാണ് ഇവരെ ജോലിയില്‍ നിന്നും ഒഴിവാക്കിയത്.
അതേ സമയം ഇവര്‍ക്ക് മറ്റ് ജോലി ലഭിച്ചതുകൊണ്ട് ഇവര്‍ സ്വമേധയ ജില്ലാ ആശുപത്രിയിലെ താത്കാലിക ജോലിയില്‍ നിന്നും രാജിവെക്കുകയായിരുന്നെന്നാണ് സി.പി.എമ്മിന്റെ ഔദ്യോഗിക വിശദീകരണം