ടെഹ്റാന്‍: ഇറാനിലെ ഖുസെസ്താന്‍ പ്രവിശ്യയില്‍ കുടിവെള്ളത്തിനായി ആരംഭിച്ച പ്രക്ഷോഭത്തിനൊടുവില്‍ പൊലിഞ്ഞത് മൂന്ന് ജീവന്‍. ആറ് ദിവസമായി തുടങ്ങിയ പ്രതിഷേധത്തിനൊടുവില്‍ രണ്ട് പ്രക്ഷോഭകര്‍ക്കും പൊലീസുകാര്‍ക്കും ജീവന്‍ നഷ്ടമാവുകയായിരുന്നു.
ഗസേം ഖൊസെയ്രി, മുസ്തഫ, നൈമാവി എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ട ഗസേം ഖൊസെയ്രി പ്രക്ഷോഭത്തില്‍ പങ്കെടുത്തിടില്ലന്നാണ് പോലീസ് നിരീക്ഷണം.
അതേസമയം പ്രക്ഷോഭത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഗുരുതര പരിക്ക് ഉണ്ട്. എണ്ണ നിക്ഷേപം കൂടുതലുള്ള പ്രദേശമായ ഇവിടെ നാളുകളായി കുടിവെള്ള പ്രശ്‌നം രൂക്ഷമായിരുന്നു.
സുന്നി ഭൂരിപക്ഷ മേഖലയായ ഈ പ്രദേശത്തോട് ഭരണകൂടം വിവേചനമാണ് കാണിക്കുന്നതെന്ന ആരോപണം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം താത്ക്കാലികമായി വിച്ഛേദിച്ചു.