മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനീസ് പ്രസിഡന്റ് ടിബറ്റില്‍ സന്ദര്‍ശനം നടത്തി.
ബെയ്ജിങ്: മുപ്പത് വര്‍ഷത്തിനിടെ ടിബറ്റില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ചൈനീസ് പ്രസിഡന്റായി ഷീ ചിന്‍പിങ്. ജിയാങ് സെമിന്‍ 1990ല്‍ സന്ദര്‍ശിച്ചതിന് ശേഷം ഇപ്പോഴാണ് ചൈനീസ് പ്രസിഡന്റ് ടിബറ്റില്‍ സന്ദര്‍ശനം നടത്തുന്നത്.
ഈ സന്ദര്‍ശനത്തെ അപൂര്‍വ സന്ദര്‍ശനമായാണ് വിദേശകാര്യ വിദഗ്ധര്‍ പറയുന്നത്. 1998ല്‍ ഫൂജിയാന്‍ പ്രവിശ്യയിലെ പാര്‍ട്ടി മേധാവി എന്ന നിലയിലും 2011ല്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലും ഷീ ടിബറ്റ് സന്ദര്‍ശിച്ചിട്ടുണ്ട്.
അരുണാചല്‍ പ്രദേശിനു സമീപത്തുള്ള തന്ത്രപ്രധാനമായ നൈഗ്ചി നഗരത്തിലും ഷീ എത്തിയിരുന്നു. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ടിബറ്റ് സന്ദര്‍ശിക്കുന്നതിനെ കുറിച്ചുള്ള വിവരം ആദ്യം രഹസ്യമായിരുന്നു.
അതേസമയം ടിബറ്റില്‍ ചൈനീസ് പ്രസിഡന്റ സന്ദര്‍ശനം നടത്തിയ ആശങ്കയിലാണ് ഇന്ത്യ. കാരണം ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളാണ് ടിബറ്റന്‍ അതിര്‍ത്തിയിലുള്ളത്. അപ്രതീക്ഷിതമായി ചൈന പ്രസിഡന്റ് ടിബറ്റ് സന്ദര്‍ശിച്ചതില്‍ സംശയം പ്രകടിപ്പിക്കുകയാണ് ഇന്ത്യ.