Kerala NewsLatest News
കോഴിക്കോടും പക്ഷിപ്പനിയെന്ന് സൂചന
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനിയാണെന്ന് കണ്ടെത്തയിട്ടുണ്ട്. എന്നാല്‍ ഭോപ്പാലിലെ ലാബിലെ അന്തിമ സ്ഥിരീകരണം വരേണ്ടതുണ്ട്.
കൂരാച്ചുണ്ട് കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ കൂട്ടത്തോടെ ചത്തു. പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ ഫാമിലെ കോഴികളെ മുഴുവന്‍ നശിപ്പിക്കേണ്ടി വന്നേക്കാം. പരിസര പ്രദേശങ്ങളിലുള്ള പക്ഷികളേയും നിരീക്ഷിക്കേണ്ടതായും വരും.
കളക്ടര്‍ അടിയന്തര യോഗം വിളിച്ചു കാര്യങ്ങള്‍ വിലയിരുത്തി. പരിശോധനാഫലം വരുന്നതുവരെ രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റര്‍ പരിധി നിരീക്ഷണ വിധേയമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.