CrimeKerala NewsLatest NewsLaw,
പരിയാരം മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; യുവാവ് പോലീസ് കെണിയില്‍
കണ്ണൂര്‍: പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നാളുകളായി കോളേജ് വിദ്യാര്‍ഥികള്‍ക്കും പരിയാരം പോലീസിനും തലവേദന സൃഷ്ടിച്ച കണ്ണൂര്‍ തളിപ്പറമ്പ് ചിറവക്ക് സ്വദേശി പി.എം. സുനിലാണ് പോലീസ് വലയിലായത്.
കുറച്ച് കാലങ്ങളായി ഇയാള്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥികളെ ശല്യപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇയാളെ പിടിക്കാനുള്ള മുന്‍കരുതലായി ഹോസ്റ്റലിന് സമീപം സിസിടിവികളും തെരുവുവിളക്കുകളും സ്ഥാപിച്ചുവരികയായിരുന്നു.
കൂടാതെ പോലീസ് പട്രോളിങും ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പോലീസിന്റെ കെണിയില്‍ അകപ്പെട്ടത്.