ബാങ്കുകള്‍ക്ക് മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും 5 കോടി വരെ വായ്പ നല്‍കാം- റിസര്‍വ് ബാങ്ക്
മുംബൈ: ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അഞ്ച് കോടി വരെ വ്യക്തിഗത വായ്പ നല്‍കാമെന്ന് ആര്‍ബിഐ. ഇതിന് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയുടെ ആവശ്യവും ഇല്ലെന്നും റിസര്‍വ് ബാങ്ക്.
25 ലക്ഷമോ അതിലധികം തുകയോ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്ക് വ്യക്തിഗത വായ്പയായി നല്‍കാന്‍ നേരത്തെ ബാങ്കുകള്‍ക്ക് ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു.
എന്നാല്‍ ഇനി മുതല്‍ അഞ്ച് കോടി വരെ വ്യക്തിഗത വായ്പ നല്‍കുകയും ഇതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയും ആവശ്യമില്ല. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഈ അനുമതി നല്‍കിയത്.
വ്യക്തിഗത വായ്പയ്ക്ക് മാത്രമേ ഈ അനുമതി ലഭിക്കൂ. ബിസിനസ് വായ്പകളുടെ പരിധി 25 ലക്ഷമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. അസോസിയേറ്റഡ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഒരു ബാങ്കിന്റെ ഡയറക്ടറുടെ ബന്ധുവിനും ഈ ആനുകൂല്യം ലഭിക്കും.