Latest News
കുടുംബ വഴക്ക്; യുവതിയുടെ ജീവനെടുത്ത് ഭര്‍ത്താവ്
കെയ്റോ: ഈജിപ്തില്‍ മക്കളുടെ മുമ്പില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഡോക്ടറായ യുവതിയെ ഭര്‍ത്താവ് മക്കളുടെ മുമ്പില്‍ വെച്ച് 11 തവണയാണ് കുത്തിക്കൊലപ്പെടുത്തി. ദന്ത ഡോക്ടറായ പ്രതി മഹ്മൂദ് മജ്ദി അബ്ദുല്‍ഹാദി(29) ഡോക്ടറായ ഭാര്യ യാസ്മിന് ഹസന് യൂസഫ് സുലൈമാനെ(26) യാണ് കുത്തി കൊലപ്പെടുത്തിയത്.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം. ഈജിപ്തിലെ അല്‍ ദഖഹ്ലിയ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. അല്‍മന്‍സൂറയിലെ ശാവ ഗ്രാമത്തിലെ വീട്ടില്‍് മൂന്ന് മക്കളുടെ മുമ്പിലായിരുന്നു സംഭവം.
കുട്ടികളുടെ കരച്ചില് കേട്ടെത്തിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യാസ്മിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. പ്രതിക്കായുള്ള അന്വേഷണം നടക്കുകയാണ്.