Latest NewsNationalNewsSports

ഒടുവില്‍ തോല്‍വി സമ്മതിച്ച് ഇന്ത്യ; മൂന്നാം പരമ്പര സ്വന്തമാക്കി ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം പരമ്പരയും കൈപിടിയിലൊതുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മൂന്നാം പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങിയത്. രണ്ട് പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി യുവതാരനിരയ്ക്ക് അവസരം നല്‍കി അഞ്ച് പുതുമുഖങ്ങളെയായിരുന്നു ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ പരീക്ഷണത്തിന് ഇറക്കിയത്.

പരീക്ഷണം വിജയിച്ചില്ല. മൂന്നാം പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാനായില്ല. മഴമൂലം 47 ഓവറാക്കി ചുരുക്കിയ പരമ്പരയില്‍ മഴനിയമ പ്രകാരം മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് എല്ലാവരും പുറത്തായി. 227 റണ്‍സിന്റെ പുതുക്കിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 48 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പിടിച്ചടക്കി.

ഈ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് കന്നി പരമ്പരയില്‍തന്നെ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരം നേടി. 31*, 53, 40 എന്നിങ്ങനെയാണ് മൂന്നു മത്സരങ്ങളിലായി താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ യഥേഷ്ടം നഷ്ടമാക്കിയതും ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ സ്പിന്നര്‍ രാഹുല്‍ ചാഹറിനെ ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അധികം ഉപയോഗിക്കാതെ പോയതും മത്സരഫലം ഇന്ത്യയ്ക്ക് പ്രതികൂലമാക്കി. അതേസമയം 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്തിയ രാഹുല്‍ ചാഹര്‍ തന്നെ ആയിരുന്നു കളിയിലെ താരം.

അരങ്ങേറ്റ മത്സരം കളിച്ച കൃഷ്ണപ്പ ഗൗതം എട്ട് ഓവറില്‍ 49 റണ്‍സ് വഴങ്ങിയും ഹാര്‍ദിക് പാണ്ഡ്യ അഞ്ച് ഓവറില്‍ 43 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.ചേതന്‍ സാകരിയയും രണ്ടു വിക്കറ്റ് വീഴ്ത്തി. അര്‍ധസെഞ്ചുറിയുമായി ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ച ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയാണ് കളിയിലെ കേമന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button