കര്‍ണ്ണാടകയില്‍ ശക്തമായ മഴ; നദികള്‍ കരകവിഞ്ഞൊഴുകുന്നു
ബംഗളൂരു: ശക്തമായ മഴയെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. കര്‍ണാടകയുടെ വടക്കന്‍ മേഖലകളിലും മഴ ശക്തമാണ്്. ഇവിടെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പ്രധാന നദികളായ കാവേരി, തുങ്കബദ്ര, ഭീമ, കബനി തുടങ്ങിയ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മഴക്കെടുതിയില്‍ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ട് സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിവിധ ഡാമുകളില്‍ നിന്നും വെള്ളം തുറന്നു വിട്ടു.
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്രസര്‍ക്കാരും എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. റെയില്‍വേ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 9,000 പേരെയാണ് ഇതിനകം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, സൗത്ത് കന്നഡ, ചിക്കമംഗളൂരു, ഉഡുപ്പി, ഉത്തര കന്നഡ, ഹസന്‍, കൊഡഗ്, ശിവമോഗ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.