Kerala NewsLatest NewsNewsPolitics
‘അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്’; പരിഹാസവുമായി വിടി ബല്‍റാം
തിരുവനന്തപുരം: ഈ ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠയാണെന്നും അതിലൊന്ന് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയനാണെന്നും വിടി ബല്‍റാം. കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പോടെ പച്ചീരി ദേവീ ക്ഷേത്രത്തിന് മുന്പില് സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലക്ലസും അടിക്കുറപ്പും വൈറലായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഫേസ് ബുക്കില്‍ പരിഹാസവുമായി എത്തിയത്.
ഫേസ് ബുക്ക് കുറിപ്പ്
‘രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്’.
മുഖ്യമന്ത്രിയുടെ ഫല്കസിലെ വാചകങ്ങള്‍
ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു.
കേരളത്തിന്റെ ദൈവം