Kerala NewsLatest News

തൃശ്ശൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട; 200 കിലോ കഞ്ചാവ് പിടികൂടി, 5 പേര്‍ പിടിയില്‍

തൃശ്ശൂര്‍: കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയില്‍ നിന്ന് 200 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ ലാലൂര്‍ സ്വദേശി ജോസ്, മണ്ണുത്തി സ്വദേശി സുബീഷ്, പഴയന്നൂര്‍ സ്വദേശി മനീഷ്, താണിക്കുടം സ്വദേശി രാജീവ്, തമിഴ്‌നാട് സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്.

ലോറിയിലും കാറിലുമായി കടത്തിയ 200 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കൊരട്ടി പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. വിശാഖപട്ടണത്തു നിന്നാണ് കഞ്ചാവ് എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button