Latest News
‘കൊടകര മോഡല്‍’ സേലത്തും; 4.4 കോടി രൂപ കവര്‍ന്നു
സേലം: ‘കൊടകര മോഡല്‍’ കുഴല്‍പണ തട്ടിപ്പിന് സമാനമായ സംഭവം സേലത്തും. കേരളത്തിലേക്ക് കൊണ്ടുവന്ന 4.4 കോടി രൂപയാണ് കാര്‍ തട്ടിയെടുത്തത് കവര്‍ന്നത്. ഉപേക്ഷിക്കപ്പെട്ട കാര്‍ സേലം കൊങ്കണാപുരം സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊടകര കേസ് അന്വേഷണ സംഘത്തിനാണ് സംഭവവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചത്. കാര്‍ ഉടമയ്ക്ക് നോട്ടീസ് അയച്ചിട്ടും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായില്ലെന്ന്് സേലം പോലീസ് അറിയിച്ചു. അതേസമയം പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.